പൊലീസ് പോസ്റ്റല്‍ ബാലറ്റ് വിവാദം; അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

പൊലീസ് പോസ്റ്റല്‍ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളില്‍ കേസ് അന്വേഷിക്കാന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈം ബ്രാഞ്ച് മേധാവിക്കു നിര്‍ദേശം നല്‍കി.കേസ് റജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ ലഭ്യമാക്കിയ ശേഷം സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ക്കൈക്കൊളും.പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പോസ്റ്റല്‍ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകമായി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താനും സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: