ജനവാസ മേഖലയിൽ നിന്നും വ്യാജ വാറ്റു ശേഖരം കണ്ടെടുത്തു നശിപ്പിച്ചു
പിണറായി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ നസീർ ബി യും പാർട്ടിയും ചൈന കീഴത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. വാഷ് കണ്ടെടുക്കുന്ന സമയത്ത് പ്രതികളെ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. വ്യാജ ചാരായം വാറ്റാൻ പാകപെടുത്തിയ വാഷ് കണ്ടെടുത്തത് ജനവാസ മേഖലയിലാണെന്നത് അതീവ ഗൗരവമുള്ളതായാണ് പിണറായി എക്സൈസ് കാണുന്നത് . പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ഷാജി. യു, സിവിൽ എക്സൈസ് ഓഫിസർ മാരായ റോഷി. കെ. പി, ബിജേഷ്. എം, എക്സൈസ് ഡ്രൈവർ സുകേഷ്. പി. എന്നിവരും ഉണ്ടായിരുന്നു. കോവിഡ് 19 ലോക്ക് ഡൌൺ നോട് അനുബന്ധിച്ചു പിണറായി എക്സൈസ് വ്യാജ മദ്യ വേട്ട ശക്തമാക്കി. അണ്ടലൂർ കടവ് ഭാഗത്തു നിന്നും വട്ടിപ്രം, നായാട്ടുപാറ ഭാഗത്തു നിന്നും വ്യാജവാഷും, ചാരായവും കണ്ടെടുത്തി രുന്നു.തുടർന്നും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു