കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ചെറുവാഞ്ചേരിയിലെ ഒരു വീട്ടിൽ തന്നെയുള്ള 4 പേർക്ക്; രോഗം പകർന്നത് ബന്ധുവിൽ നിന്ന്, പ്രദേശത്ത് അതീവ ജാഗ്രതയ്ക്ക് നിർദ്ദേശം

ജില്ലയില്‍ 13കാരനുള്‍പ്പെടെ നാലു പേര്‍ക്ക് വ്യാഴാഴ്ച കൊറോണ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. 70ഉം 35ഉം 21ഉം വയസ്സുള്ള സ്ത്രീകളാണ് മറ്റു മൂന്നു പേര്‍. ചെറുവാഞ്ചേരി സ്വദേശികളായ നാലു പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്.
നേരത്തേ കൊറോണ ബാധ സ്ഥിരീകരിച്ച 81കാരന്റെ വീട്ടിലുള്ളവരാണ് പുതുതായി രോഗബാധ കണ്ടെത്തിയ നാലു പേരും. ഇതേവീട്ടിലെ ഷാര്‍ജയില്‍ നിന്നെത്തിയ 11കാരനും കഴിഞ്ഞ ദിവസം വൈറസ്ബാധ കണ്ടെത്തിയിരുന്നു. ഏപ്രില്‍ 7ന് അഞ്ചരക്കണ്ടിയിലെ പ്രത്യേക കോവിഡ് ആശുപത്രിയിലാണ് പുതിയ നാലു പേരും സ്രവപരിശോധനയ്ക്ക് വിധേയരായത്.
ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 64 ആയി. ഇവരില്‍ 29 പേര്‍ ഇതിനകം സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ജില്ലയില്‍ 8574 പേരാണ് കൊറോണ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 50 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 11 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 8 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 37 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് – 19 ചികിത്സാ കേന്ദ്രത്തിലും 8468 പേര്‍ വീടുകളിലുമാണ്. ജില്ലയില്‍ ഇതുവരെയായി ജില്ലയില്‍ നിന്ന് 842 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 716 എണ്ണത്തിന്റെ ഫലം ലഭ്യമായി. 126 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: