വ്യാപാരികൾക്കായി സമഗ്ര പാക്കേജ് നടപ്പിലാക്കണം: വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി, വാടക ഒഴിവാക്കിയ കെട്ടിട ഉടമകൾക്ക് അഭിവാദ്യം

കഴിഞ്ഞ മൂന്ന് ആഴ്ചയായി ഭൂരിഭാഗം വ്യാപാരികളും വ്യവസായികളും വീട്ടിലിരിക്കുന്നത് കൊണ്ട് വലിയ പ്രതിസന്ധിയാണ് നിലവിൽ ഉള്ളത് എന്ന് മനസിലാക്കി വാടക ഒഴിവാക്കി കൊടുക്കാൻ തയാറായ മുഴുവൻ ബിൽഡിങ്ങ് ഓണർമാരെയും , ഇതിന് നേത്യത്വം വഹിച്ച ബിൽഡിങ്ങ് ഓണേർസ് അസോസിയേഷനെയും വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു. മറ്റുള്ള ബിൽഡിങ്ങ് ഉടമകളും വാടക ഒഴിവാക്കികൊടുക്കുവാൻ സ്വയം മുന്നോട്ടു വരണമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതു മേഖലാ സ്ഥാപനങ്ങളുടെയും, മത സ്ഥാപനങ്ങളുടെയും മറ്റുമുള്ള ബിൽഡിങ്ങുകളിലും മൂന്ന് മാസത്തെ വാടകയെങ്കിലും ഒഴിവാക്കാൻ തയാറാവണമെന്നും സമിതി അഭ്യർത്ഥിച്ചു. കൂടാതെ ഈസ്റ്റർ , വിഷു ആഘോഷങ്ങൾ മുന്നിൽ കണ്ടു വലിയ സ്റ്റോക്ക് ചെയ്ത വസ്ത്ര വ്യാപാരികൾ , പടക്ക വ്യാപാരികൾ , തുടങ്ങിയ വ്യാപാര മേഖലയിലുള്ളവർക്ക് ഗവ : ഏർപ്പെടുത്തിയ നിയന്ത്രണത്തിന്ന് വിധേയമായി മൂന്ന് ദിവസം എങ്കിലും കട തുറക്കാൻ അനുവദിക്കണമെന്നും ലോക്ഡൗണിന് ശേഷം വരാൻ പോകുന്ന വലിയ സാമ്പത്തിക നിലവിലുള്ള ഓവർ ഡ്രാഫ്റ്റുകളിൽ അതെ സംവിധാനം ഉപയോഗിച്ച് 50 % ശതമാനമെങ്കിലും കൂട്ടി നൽകണമെന്നും, മുൻ കാലങ്ങളിൽ പരസ്പര ജാമ്യത്തിൻ മേൽ അനുവദിച്ച ട്രേഡേഴ്സ് ലോണുകൾ പുനഃസ്ഥാപിക്കണമെന്നും , തീർത്തും പ്രതിസന്ധിയിലായ വ്യാപാരികളെയും അവിടത്തെ തൊഴിലാളികളെയും സംരക്ഷിക്കാൻ ഒരു സമഗ്രമായ പക്കേജ് അനുവദിക്കണമെന്നും വ്യാപരി വ്യവസായി സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ് വി. ഗോപിനാഥും സിക്രട്ടറി പി. എം സുഗുണനും അഭ്യർത്ഥിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: