ഇന്ന് കോവിഡ് സ്ഥിരീകരിച്ച 12 ൽ 11 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 12 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇവരിൽ 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഒരാൾ വിദേശത്തുനിന്നു വന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.കാസർകോട് 4, കണ്ണൂർ 4, മലപ്പുറം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്നു രോഗം ബാധിച്ചവരുടെ കണക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: