കർണാടകയിൽ ലോക്ക് ഡൗൺ തുടരും; ഏപ്രിൽ അവസാനം വരെ തുടരുമെന്ന് യെദ്യൂരപ്പ

ബെംഗളൂരു: കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ തുടരും. ഏപ്രില്‍ അവസാനം വരെ ലോക്ക്ഡൗണ്‍ തുടരാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. അ​ന്തി​മ​തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് ശേ​ഷ​മെ​ന്നും യെ​ദിയൂര​പ്പ അ​റി​യി​ച്ചു.

അതേസമയം, കര്‍ണാടകത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചായി. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കല്‍ബുര്‍ഗി സ്വദേശിയായ 65 കാരനാണ് മരിച്ചത്. സംസ്ഥാനത്ത് 181 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: