കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 8574 ആയി

കണ്ണൂര്‍: കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 8574 ആയി. ഇവരില്‍ 106 പേര്‍ ആശുപത്രിയിലും 8468 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 50 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 8 പേരും ജില്ലാ ആശുപത്രിയില്‍ 11 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 37 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെ 842 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 716 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 651 എണ്ണം നെഗറ്റീവാണ്. 126 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ജില്ലയില്‍ 60 പോസറ്റീവ് കേസുകളുണ്ട്. ഇതിൽ ഒരാൾ പുതുച്ചേരിയിൽ ഉൾപ്പെടുന്ന മാഹി സ്വദേശിയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: