കോവിഡ് ആശങ്കയിൽ കേരളത്തിലെ ജയിലുകളിലെ തടവുകാരുടെ എണ്ണം കുറയ്ക്കാനുള്ള നീക്കവുമായി ജയിൽ വകുപ്പ്

കോവിഡ് ആശങ്കയിൽ കേരളത്തിലെ ജയിലുകളിലെ തടവുകാരുടെ എണ്ണം കുറയ്ക്കാനുള്ള നീക്കവുമായി ജയിൽ വകുപ്പ്. മുതിർന്ന പൗരൻമാർക്ക് പരോൾ നൽകാനും ശിക്ഷയുടെ മൂന്നിൽ രണ്ട് കാലാവധി പൂർത്തിയാക്കിയവരെ വിട്ടയക്കാനും സർക്കാരിന്റെ അനുമതി തേടി. കോവിഡ് പ്രതിരോധത്തിനായി സർവീസിൽ നിന്ന് പെൻഷൻ പറ്റിയ ഉന്നത ഉദ്യോഗസ്ഥർ സാലറി ചലഞ്ചിൽ പങ്കുചേരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. രണ്ടരമണിക്കൂര്‍ കൊണ്ട് ഫലം അറിയുന്നതിനുള്ള കൂടുതല്‍ കിറ്റുകള്‍ പൂണൈയില്‍ നിന്ന് കൊച്ചിയിലെത്തി.

കോവിഡ് ആശങ്കയിൽ ജയിലിലെ തിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജയിൽ വകുപ്പ് നടപടികളെല്ലാം ഉദാരമാക്കുന്നത്. ജയിൽ ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയിരിക്കുന്ന ശുപാര്‍ശകള്‍ ഇതാണ്. അറുപതിന് മുകളിൽ പ്രായമുള്ള പുരുഷൻമാർക്കും 50 വയസിന് മുകളിലുള്ള സ്ത്രീകൾക്കും 45 ദിവസത്തെ അടിയന്തിര പരോൾ നൽകുക. ശിക്ഷയുടെ മൂന്നിൽ രണ്ട് കാലാവധി പൂർത്തിയാക്കിയവരെ പൂർണമായും വിട്ടയക്കുക. മുന്‍പ് പരോള്‍ കാലത്ത് പ്രശ്നമുണ്ടാക്കാതെ തിരിച്ചെത്തിയവര്‍ക്ക് 45 ദിവസ പരോൾ കൂടി അനുവദിക്കുക. ഈ മൂന്ന് ശുപാർശ അംഗീകരിച്ചാൽ അറുന്നൂറോളം പേർക്ക് ജയിലില്‍ നിന്ന് ഉടൻ പുറത്തിറങ്ങാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: