ഭയപ്പെടേണ്ട; ദുബായിൽ കുടുങ്ങിയവർക്ക് ആത്മവിശ്വാസം പകരാൻ കെഎംസിസി കൗൺസലിംഗ് വിംഗ് സജ്ജം

ദുബൈ: കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, പ്രവാസികൾക്ക് ആത്മ വിശ്വാസം പകരാനും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാനും കെഎംസിസി കൗൺസലിംഗ് വിഭാഗം മുഴുസമയ സേവനത്തിന് സജ്ജമായി. *ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി* കമ്മിറ്റിയാണ് കൗൺസലിംഗ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്.

ഡോക്ടർമാർ, മനഃശാസ്ത്ര വിദഗ്ധർ, സന്നദ്ധ പ്രവർത്തകർ, കൗൺസലിംഗ് രംഗത്തെ പ്രൊഫഷണലുകൾ ഉൾക്കൊള്ളുന്നതാണ് ഗ്രൂപ്പ്.

കോവിഡ് 19 ബാധിച്ചവർ, ആശ്രിതർ, കൂടെ താമസിക്കുന്നവർ, മാനസിക സമ്മർദ്ദമോ കടുത്ത ഏകാന്തതയോ സങ്കടമോ പിടിപെട്ടവർക്കും പലവിധ സംശയങ്ങൾ വേട്ടയാടുന്നവർക്കും കൗൺസലിംഗ് ടീമിനെ ഏതു നേരത്തും വിളിക്കാം.

ഡോ. ഹസീബ്, ഡോ. എ പി റാഷിദ്, ഡോ. ഹുമൈറ, ഡോ. ഷിഫാ മുഹമ്മദ് കുഞ്ഞി, ഡോ. സിനാൻ, ഡോ. സലീഷ്, ഡോ. ഷാനിദ് ഉസ്മാൻ, കൗൺസിൽ രംഗത്തെ പ്രൊഫഷനലുകളായ ഷെറിൻ തോമസ്, നന്ദു അരവിന്ദ്, ആൻസി ബാബു തുടങ്ങിയവരാണ് കൗൺസിലിംഗ് സേവനം നടത്തുന്നത്.

നോർത്ത് വെസ്റ്റ് ക്ലിനിക് ഡയരക്ടർ *ഷൗക്കത്തലി മാതോടം, ബ്രില്ലിൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഹർഷദ് എ കെ,

ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി *സൈനുദ്ധീൻ ചേലേരി, ഫൈസൽ മാഹി, തൻവീർ എടക്കാട്* എന്നിവർ കൗൺസലിംഗ് സെന്ററിന് നേതൃത്വം നൽകുന്നു.

കേസുകളുടെ ഗൗരവമനുസരിച്ച് ഡോക്ടറുമായോ മനഃശാസ്ത്രജ്ഞരുമായോ വീഡിയോ കോൺഫറൻസിംഗ് / സൂമിങ് സൗകര്യം കൂടി ഒരുക്കിയതായി കോർഡിനേറ്റർ *റഹ്ദാദ് മൂഴിക്കര* അറിയിച്ചു. യു എ ഇ-യിലുള്ള ആർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

വിളിക്കാവുന്ന നമ്പർ:

+971 55 305 1143

‭+971 55 928 9617‬

‭+971 55 9007923

+971 52 745 6194

‭+971 55 700 9575

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: