കപ്പക്കടവ് ആ ലാളം മഖാം ഉറൂസ് മാർച്ച് 11,12,13,14 തീയ്യതികളിൽ

അഴീക്കൽ :കപ്പക്കടവ് ആ ലാളം മഖാം ഉറൂസ്2022 മാർച്ച് 11,12,13,14 വെള്ളി, ശനി, ഞായർ, തിങ്കൾ ) തീയ്യതികളിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.

മാർച്ച് 11 വെള്ളി ജുമുഅ: നിസ്കാരാനന്തരം പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന ഉറൂസിനോട് അനുബന്ധിച്ച് മത പ്രഭാഷണം , ബുർദ്ദ മജ്ലിസ് , നാത് ശരീഫ്, മജ്ലിസുന്നൂർ,ആ ലാളം സ്വലാത്ത് മജ്ലിസ് വാർഷികം, കൂട്ടു പ്രാർത്ഥന തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. സമാപന ദിവസമായ തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: