11 കാരിയുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപിച്ചതിന് കേസ്

പരിയാരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്ന ഫോട്ടോ ആയി മാറ്റി വാട്സ് ആപ്പിലൂടെ ബന്ധുവിന് അയച്ച് കൊടുത്തതിനെ തുടർന്ന് ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. സ്റ്റേഷൻ പരിധിയിലെ 11 കാരിയുടെ ഫോട്ടോ കൈക്കലാക്കിയ വിരുതനാണ് മോർഫ് ചെയ്ത് നഗ്നഫോട്ടോ രൂപത്തിൽ പ്രചരിപ്പിച്ചത്. കേസെടുത്ത പരിയാരം പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: