കഞ്ചാവുമായി യുവാവ് പിടിയിൽ

ഇരിട്ടി : കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പഴയങ്ങാടി ഏഴോം സ്വദേശി വി.പി.അക്ഷയ് (24)യെയാണ് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ സി.ഷാ ബുവും സംഘവും അറസ്റ്റു ചെയ്തത്.ബാംഗ്ലൂരിൽ ജോലി ചെയ്തുവരുന്ന ഇയാൾ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവു പൊതിയുമായാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.