80 കുപ്പി കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ
കുമ്പള: വില്പനക്കായി കൊണ്ടു പോകുകയായിരുന്ന 80 കുപ്പി മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.കോയിപ്പാടി ശാന്തിപ്പള്ളയിലെ രഞ്ജിത്തിനെ (35)യാണ്
എക്സൈസ് റേഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ ഷെയ്ക്ക് അബ്ദുൾ ബഷീറും സംഘവും അറസ്റ്റു ചെയ്തത്. പ്രതി യിൽ നിന്നും 180 മില്ലിയുടെ 80 കുപ്പി കർണാടകമദ്യം പിടിച്ചെടുത്തു .റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കുമാർ.കെ.വി, സുധീഷ്.പി, നസറുദ്ദീൻ.എ.കെ, എക്സൈസ് ഡ്രൈവർ വിജയൻ.പി.എസ് എന്നിവരും ഉണ്ടായിരുന്നു.