അഞ്ചരക്കണ്ടി കണ്ണാടിവെളിച്ചത്ത് പൂട്ടിയിട്ടവീട്ടിൽ വൻ കവർച്ച

ചക്കരക്കല്ല്: പൂട്ടിയിട്ട വീട്ടിൽ കവർച്ച. 12 പവനും ആയിരം രൂപയുമാണ് കവർന്നത്. അഞ്ചരക്കണ്ടി -ചാലോട് റോഡിൽ കണ്ണാടിവെളിച്ചം മത്തിപാറയിലെ ജസ്ന നിവാസിൽ കണിയാങ്കണ്ടി റോജയുടെ വീട്ടിലാണ് കവർച്ച നടന്നത്.

തിങ്കളാഴ്‌ച ഉച്ചയോടെ റോജയും കുടുംബവും ചാമ്പാട് കൂറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയിരുന്നു. ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന സംഭവം അറിഞ്ഞത്. വീടിൻ്റെ അടുക്കള വശത്തെ ഗ്രിൽസും വാതിലും തകർത്താണ് മോഷണം നടത്തിയത്. വീടിനകത്തെ മുഴുവൻ അലമാരകളും മോഷ്ടാക്കൾ തകർത്തു. കല്യാണ മോതിരം ഒഴികെയുള്ള മുഴുവൻ സ്വർണവും പണവുമാണ് മോഷ്ടാക്കൾ കവർന്നത്.
സംഭവം സംബന്ധിച്ച് കണ്ണിയാങ്കണ്ടി റോജ പോലീസിൽ പരാതി നൽകി. വീടിൻ്റെ ചുറ്റുപാടും വീട്ടുകാർ വീട് പൂട്ടിപോയതും കൃത്യമായി മനസ്സിലാക്കിയവരായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് വീട്ടുകാർ പറയുന്നത്.

വൈകിട്ട് 6 മണിയോടെ സിഐ എൻ സത്യനാഥൻ, എസ് ഐ.എം ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിൽ ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: