ആധാരമെഴുത്തുകാര്‍ സംസ്ഥാനവ്യാപകമായി ഇന്ന് പണിമുടക്കി സബ് രജിസ്ട്രാർ ഓഫീസുകൾക്കുമുന്നില്‍ ധർണ്ണനടത്തും

പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​ന്‍റെ​യും ആ​ധാ​ര​ത്തി​ന്‍റെ​യും സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി​യും സ്വ​യം​തൊ​ഴി​ല്‍ എ​ന്ന പ​രി​ഗ​ണ​ന​യി​ലും ആ​ധാ​ര​മെ​ഴു​ത്ത് തൊ​ഴി​ല്‍ ലൈ​സ​ന്‍​സ് റൂ​ള്‍ ഭേ​ദ​ഗ​തി​യി​ലൂ​ടെ ആ​ധാ​ര​മെ​ഴു​ത്തു​കാ​ര്‍​ക്ക് മാ​ത്ര​മാ​യി സം​വ​ര​ണം ചെ​യ്യു​ക, ന്യാ​യ​വി​ല, ത​ണ്ട​പ്പേ​ര്‍ അ​ക്കൗ​ണ്ട് എ​ന്നി​വ​യി​ലെ അ​പാ​ക​ത പ​രി​ഹ​രി​ച്ച് സ്വ​ത്ത് കൈ​മാ​റ്റം സു​ഗ​മ​മാ​ക്കു​ക, അ​ശാ​സ്ത്രീ​യ​മാ​യ അ​ണ്ട​ര്‍​വാ​ല്യു​വേ​ഷ​ന്‍ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ആ​ധാ​രം എ​ഴു​ത്തു​കാ​രും പ​ണി​മു​ട​ക്കി ജി​ല്ല​യി​ലെ എ​ല്ലാ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ള്‍​ക്ക് മു​ന്നി​ലും ധ​ര്‍​ണ ന​ട​ത്തു​മെ​ന്ന് ആ​ധാ​ര​മെ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി.​ ര​മേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. സു​രേ​ഷ്കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: