മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പൂരോത്സവത്തിന് ഇന്ന് തുടക്കം

ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന പൂരോത്സവത്തിനും കഥകളി അരങ്ങിനും ബുധനാഴ്ച തുടക്കമാവും. 9 ന് ബുധനാഴ്ച വൈകുന്നേരം നടക്കുന്ന ഉദ്‌ഘാടന സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്യും. ക്ഷേത്രം ചെയർമാൻ എ.കെ. മനോഹരൻ അദ്ധ്യക്ഷത വഹിക്കും. മലബാർ ദേവസ്വം ബോർഡ് മെമ്പർ പി.കെ. മധുസൂദനൻ, ടൂറിസം ഡിപ്പാർട്ട്മെന്റ് ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് എന്നിവർ വിശിഷ്ട സാന്നിദ്ധ്യമായിരിക്കും. തുടർന്ന് ചെന്നൈ കിരൺസ് അക്കാദമി ഓഫ് നാട്യയുടെ നൃത്തനിശ നടക്കും. 10 ന് രാവിലെ 9 മുതൽ ഡോ . പ്രദീപ് കണ്ണൂരിന്റെ സംഗീതാർച്ചന, 11 മണിമുതൽ 1 വരെ നൃത്താർച്ചന, വൈകു. 6 മുതൽ ഓടക്കുഴൽ കച്ചേരി, 7 മുതൽ 9.30 വരെ നൃത്താർച്ചന എന്നിവ നടക്കും. 11 ന് രാവിലെ 9 മുതൽ 10 വരെ സംഗീതാർച്ചന, 10 മുതൽ 11 വരെ സംഗീത കച്ചേരി, 11 മുതൽ 1 വരെ ഭക്തിഗാന സുധ, വൈകുന്നേരം 6.30 മുതൽ 7.30വരെ നൃത്ത സന്ധ്യ, 7.30 മുതൽ 9 വരെ നൃത്ത നിശ , 12 ന് രാവിലെ 9 മുതൽ 10.30 വരെയും 11 മുതൽ 1 വരെയും സംഗീതാർച്ചന, വൈകുന്നേരം 5 മുതൽ 9 വരെ സംഗീത സന്ധ്യ എന്നിവ അരങ്ങേറും. 13 ന് രാവിലെ 8 മുതൽ വൈകുന്നേരം 5.30വരെ എടയാർ ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന നാദബ്രഹ്മം സംഗീതോത്സവവം ,5.30 മുതൽ 7 വരെ കലാനിലയം ഉദയൻ നമ്പൂതിരി കലാനിലയം രതീഷ് എന്നിവർ അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, 7 മുതൽ 8 വരെയും 8 മുതൽ 9.30 വരെയും നൃത്ത നിശ, 14 ന് രാവിലെ 9 മുതൽ 1 വരെ നൃത്താർച്ചന , സംഗീത സദസ്സ്, വൈകുന്നേരം 5 മുതൽ 9 വരെ ഭക്തിഗാന സുധ, ബംഗളൂരു പൂർണ്ണ നമ്പ്യാരുടെ നൃത്ത നിശ , 15 ന് രാവിലെ 11 ന് സ്വർഗീതാർച്ചന വൈകുന്നേരം 5 മുതൽ 9 വരെ നൃത്താർച്ചന, 16 ന് രാവിലെ 9 മുതൽ 1 വരെ സംഗീതാർച്ചന , വൈകുന്നേരം 6.30മുതൽ 7.30 വരെ തൃശൂർ കഥക് കേന്ദ്ര അവതരിപ്പിക്കുന്ന കഥക് നൃത്തം തുടർന്ന് 9 വരെ നൃത്താർച്ചന, 17 ന് രാവിലെ 11 മുതൽ 1 വരെ നൃത്താർച്ചന, വൈകുന്നേരം 6 മുതൽ 9 വരെ നൃത്ത സന്ധ്യ , നൃത്ത നിശ എന്നിവ അരങ്ങേറും. മാർച്ച് 18 ന് വൈകുന്നേരം 5 മണിമുതൽ നടക്കുന്ന കഥകളി അരങ്ങിൽ ദേവയാനി ചരിതം, ദക്ഷയാഗം എന്നീ കഥകളികളും 19 ന് വൈകുന്നേരം 5 മണിമുതൽ ഹംസദമയന്തി (നളചരിതം ഒന്നാം ദിവസവും ), ലവണാസുര വധവും അരങ്ങിലെത്തും. പത്രസമ്മേളനത്തിൽ ക്ഷേത്രം എക്സിക്യ്റ്റീവ് ഓഫീസർ എ.കെ. മനോഹരൻ , ട്രസ്റ്റി ബോർഡ് മെമ്പർമാരായ പങ്കജാക്ഷൻ മാസ്റ്റർ, എം.കെ. പ്രഭാകരൻ, ആഘോഷകമ്മിറ്റി ചെയർമാൻ എൻ. കുമാരൻ, മുരളി മുഴക്കുന്ന് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: