ജോസ് മൗണ്ട് ദേവാലയ തിരുനാൾ നാളെമുതൽ

പയ്യാവൂർ: കുന്നത്തൂർ ജോസ് മൗണ്ട് തീർഥാടന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ നവനാൾ നൊവേനയും തിരുനാൾ ആഘോഷങ്ങൾക്കും ബുധനാഴ്ച തുടക്കമാകും. ഇടവകവികാരി ഫാ. പോൾ കണ്ടത്തിൽ കൊടിയേറ്റും. ആഘോഷങ്ങൾ 19-ന് സമാപിക്കും. 18 വരെ എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ ദിവ്യകാരുണ്യ ആരാധന, ജപമാല, വി.കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും.

13 -ന് ആഘോഷമായ വി.കുർബ്ബാന, വചനപ്രഘോഷണം, നൊവേന എന്നിവയ്ക്ക് തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. ഇതോടനുബന്ധിച്ച് തീർഥാടനകേന്ദ്ര പ്രഖ്യാപനം നടത്തും. സമാപന ദിവസമായ 19-ന് നടക്കുന്ന തിരുനാൾ കുർബാന, വചനപ്രഘോഷണം, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ഡോ. ജേക്കബ്‌ വെണ്ണയാപ്പള്ളിൽ മുഖ്യ കാർമികത്വം വഹിക്കും. എല്ലാദിവസവും രാവിലെ ആറ് മുതൽ വൈകീട്ട് ഏഴുവരെ തീർഥാടകർക്ക് ദേവാലയത്തിൽ വരുന്നതിനും പ്രാർഥിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: