നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലന്ന്‍ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി

കണ്ണൂര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഹൈ​ക്ക​മാ​ന്‍​ഡ് നേ​തൃ​ത്വ​വു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ ഒരു സ്ഥാനാര്‍ഥിയല്ല- അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാലോ എന്ന ചോദ്യത്തിന് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണല്ലോ ഞാന്‍ ഇത് പറയുന്നുണ്ടാവുകയെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാലും ഓരോരുത്തര്‍ക്കും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിക്കണം. ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചാ​ല്‍ മു​ല്ല​പ്പ​ള്ളി ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​ര്‍​ന്നു​കൊ​ണ്ടാ​കും അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ജ​യി​ച്ചാ​ല്‍ സ്ഥാ​നം ഒ​ഴി​യു​മെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍.
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ മത്സര രംഗത്തുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതോട് കൂടി താന്‍ കെ.പി.സി.സി പ്രസിഡന്റാകുമെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും കെ.സുധാകരന്‍ എം.പി. മുല്ലപ്പള്ളിയുടെ തീരുമാനത്തെ താനടക്കം എല്ലാവരും അംഗീകരിക്കുന്നു. അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: