കേളകത്ത് ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി; ചെട്ട്യാംപറമ്പ് സ്വദേശി പോലീസ് കസ്റ്റഡിയിൽ
കേളകം: മദ്യ ലഹരിയിൽ യുവതിയോട് അപമര്യാദയായി പെരുമാറുകയും മോശമായി സംസാരിക്കുകയും ചെയ്ത ചെട്ട്യാംപറമ്പ് സ്വദേശിയെ കേളകം പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ ഇരിട്ടിയിൽ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിലാണ് സംഭവം. പേരാവൂരിൽ നിന്നും ബസിൽ കയറിയ പ്രതി യുവതി ഇരിക്കുകയായിരുന്ന സ്ത്രീകളുടെ സീറ്റിൽ കയറി ഇരിക്കുകയും മാറി ഇരിക്കാൻ പറഞ്ഞതിനെ തുടർന്ന് അസഭ്യം പറയുകയും ആയിരുന്നു. തുടർന്ന് ബസ് കേളകം പോലീസ് സ്റ്റേഷനിൽ എത്തിച്ച് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.