പിലാത്തറക്ക് സമീപം വാഹനാപകടം യുവതി മരിച്ചു.

പയ്യന്നൂർ : പിലാത്തറ കെ . എസ് . പി . ടി റോഡിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു . സഹയാത്രികക്ക് പരുക്ക് . ചീമേനിയിലെ വസ്ത വ്യാപാരിയും കാങ്കോൽ ഏറ്റുകു ടുക്കയിൽ താമസിക്കുന്ന അശോകന്റെ ഭാര്യയുമായ പയ്യന്നൂർ എസ് . ബി . ഐ ലൈഫ് ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കെ . വി . ശാലിനി ( 44 ) യാണ് മരണപ്പെട്ടത് . കൂടെയാത്ര ചെയ് തിരുന്ന രാമന്തളിയിലെ സുരേഷിന്റെ ഭാര്യ വിദ്യ ( 41 ) ക്ക്പരുക്കേറ്റു . ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ചെറുതാഴം രാമപു രം പാലത്തിന് സമീപത്തായിരുന്നു അപകടം , പിലാത്തറയിൽ നിന്നും പഴയ ങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും തൃശൂരിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് വരി കയായിരുന്ന ഇന്നോവ കാറുമാണ് അപകടത്തിൽ പെട്ടത് . ഇടി യുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാരാണ് പയ്യന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ചത് . ശാലിനിയുടെ പരുക്ക് ഗുരുതരമായതിനാൽ പരിയാരത്തേക്ക് കൊണ്ടുപോകും വഴി മരണപ്പെ ടുകയായിരുന്നു . മൃതദേഹം പരിയാരത്തെ കണ്ണൂ ർ മെഡിക്കൽ കോളേജ് ആശു പ്രതി മോർച്ചറിയിലേക്ക് മാറ്റി . ഏറ്റുകുടുക്കയിലെ കുഞ്ഞിരാമൻ തമ്പായി ദമ്പതികളുടെ മകളാണ് അഹല്യ , ആർച്ച എന്നിവർ മക്കളും സുലോചന സഹോദരിയുമാണ് . കൂടെയാത്ര ചെയ്തിരുന്ന വിദ്യ പരുക്കുകളോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: