കൊറോണ വെെറസിനെ എങ്ങിനെ പ്രതിരോധിക്കാം

കേരളത്തിൽ കൊറോണ വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ

വെെറസിനെ പ്രതിരോധിക്കാൻ പ്രധാനമായും വേണ്ടത് വ്യക്തി ശുചിത്വമാണ്. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നാണ് ആരോഗ്യ വിദഗ്ധർ പോലും പറയുന്നത്. കൈകൾ ഇടക്കിടക്ക് കഴുകുന്നത് പോലെ തന്നെ അവ ശുചിത്വത്തോടെ സൂക്ഷിക്കാൻ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കാവുന്നതാണ്.കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ ഉള്ളവരോട് അടുത്ത് ഇടപഴകരുത്. മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്.വേവിക്കാത്ത മാംസം, പാല്‍, മൃഗങ്ങളുടെ അവയവങ്ങള്‍ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാല്‍ എന്നിവ ഒരുമിച്ചു സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷന്‍ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. ഇതുവഴി രോഗാണുക്കള്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആ രീതി ഒഴിവാക്കണം. വളര്‍ത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ അടുത്ത് ഇടപഴകരുത്. രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം.

എങ്ങനെയാണ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കേണ്ടത്? ഇവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാൻ ലളിതവും സൗകര്യപ്രദവും പലപ്പോഴും വാങ്ങുവാൻ എളുപ്പത്തിൽ ലഭ്യവുമാണ്. ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് ഏറ്റവും കൂടുതൽ പ്രയോജനം നേടുന്നതിന് ശരിയായ മാർഗ്ഗമുണ്ടെങ്കിലും, അത് ഉപയോഗിക്കുവാൻ പാടില്ലാത്തത് എപ്പോഴൊക്കെയാണ് എന്നതിനെ കുറിച്ച് അറിയുക എന്നതാണ് കൂടുതൽ പ്രധാനം. ഹാൻഡ് സാനിറ്റൈസർ സൂക്ഷ്മാണുക്കളെ കൊല്ലാൻ സഹായിക്കും, പക്ഷേ ഇത് എല്ലാ അണുക്കളിലും ഫലപ്രദമല്ല. മാത്രമല്ല, നിങ്ങളുടെ കൈയിലുള്ള മറ്റ് അനാവശ്യ പദാർത്ഥങ്ങൾക്കെതിരെ ഒന്നും ചെയ്യുകയുമില്ല.

കൊറോണ വൈറസ് പോലുള്ള മാരക രോഗാണുക്കളെ തുരത്താൻ സാധ്യമാകുമ്പോഴെല്ലാം നിങ്ങളുടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാൻ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ശുപാർശ ചെയ്യുന്നു (കൂടാതെ, എല്ലായ്പ്പോഴും നിങ്ങളുടെ കൈകൾ കാഴ്ച്ചയിൽ അഴുക്കുമയം ആയിരിക്കുമ്പോൾ). ഇതിനുപുറമെയും ഹാൻഡ് സാനിറ്റൈസർ നിങ്ങൾക്ക് ഉപയോഗിക്കാം. കൂടാതെ, കൈ കഴുകുവാൻ സാധിക്കാത്ത അവസ്ഥയിലും ഇത് പ്രയോജനകരമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: