ഡോ.എം.വി.വിഷ്ണു നമ്പൂതിരി നിര്യാതനായി.

പയ്യന്നൂര്‍:അദ്ധ്യാപകന്‍,നാടന്‍ കലാഗവേഷകന്‍,ഗ്രന്ഥകര്‍ത്താവ്,ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പയ്യന്നൂര്‍ കുന്നരുവിലെ ഡോ.എം.വി.വിഷ്ണു നമ്പൂതിരി(80)നിര്യാതനായി.കോളേജ്-ഹൈസ്‌കൂള്‍ തലങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം രാമന്തളി ഹൈസ്‌കൂളില്‍ നിന്നാണ് വിരമിച്ചത്.അതിന് ശേഷം എഴുത്തും വായനയും പഠനങ്ങളുമായി കഴിയുകയായിരുന്നു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ മാസങ്ങളായി ചികിത്സയിലായിരുന്നു.കേരള സാഹിത്യഅക്കാദമി അവാര്‍ഡ്,കേരള ഫോക്ലോര്‍ അക്കാദമിയുടെ പ്രഥമ അവാര്‍ഡ്,കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്,സംസ്ഥാന ജൈവ വൈവിദ്ധ്യ പുരസ്‌ക്കാരം, അബുദാബി ശക്തി അവാര്‍ഡ്, കേരള ലളിതകലാ അക്കാഡമി പുരസ്‌ക്കാരം, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് തുടങ്ങിനിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ:സുവര്‍ണ്ണിനി.മക്കള്:സുബ്രഹ്മണ്യന്‍,ഡോ.ലളിതാംബിക, മുരളീധരന്‍. മരുമക്കള്‍:എം.ഗീത, എന്‍.എം.അനില്‍കുമാര്‍, കെ.ശ്രീജ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: