വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

എടക്കാട് ടൗണിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കടമ്പൂർ വലിയമുറ്റം ക്ഷേത്രത്തിന് സമീപം സജ്ന (37) ആണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മരണപ്പെട്ടത്. കടമ്പൂർ വനിതാ സഹകരണസംഘത്തിലെ കളക്ഷൻ ഏജൻ്റായ ഇവർക്ക് ജോലിക്കിടയിലാണ് ഇന്നലെ വൈകുന്നേരം മിൽമ ബൂത്തിന് സമീപം ടൂവീലർ തട്ടിയത്. ആദ്യം ചാല ജിംകെയർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. സുധിയാണ് ഭർത്താവ്. രണ്ട് പെൺമക്കളുണ്ട്. പോസ്റ്റ്മോർട്ടം കോഴിക്കോട്ട് നടക്കും