ഷുഹൈബ് രക്തസാക്ഷിദിനം

ഷുഹൈബിന്റെ നാലാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ കൂടി ആചരിക്കുന്നു പരിപാടിയോട് അനുബന്ധിച്ച്
11-02-2022 വെള്ളിയാഴ്ച
ഷുഹൈബ് സ്മൃതി സന്ധ്യ
വൈകു :7 മണിക്ക് നടത്തുവാനും. രക്തസാക്ഷി ദിനമായ
ഫെബ്രുവരി 12 ശനിയാഴ്ച
ജില്ലാ, ബ്ലോക്ക്‌, മണ്ഡലം യൂണിറ്റ് തലങ്ങളിൽ പുഷ്പാർച്ചനയും
വിവിധ അനുസ്മരണം പരിപാടികളും നടത്തുവാൻ തീരുമാനിച്ചു
അന്നേദിവസം ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ
ജീവകാരുണ്യ പ്രവർത്തനങ്ങളായ വിവിധ അനാഥാലയങ്ങളിൽ ഭക്ഷണവിതരണം, പഠന സഹായ വിതരണം, രക്തദാനം, അവയവദാന സമ്മതപത്രം നൽകൽ, സ്പോർട്സ് കിറ്റ് വിതരണം, ഭക്ഷ്യക്കിറ്റ് വിതരണം, മരുന്ന് വിതരണം തുടങ്ങിയ പരിപാടികൾ നടത്തും
അന്നേ ദിവസം മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി ശുഹൈബ് ഭവന പദ്ധതിയിൽ പെടുത്തി നിർമ്മിച്ച് നൽകുന്ന രണ്ടു വീടുകളുടെ താക്കോൽദാനം നിർവഹിക്കുന്നു.
13-02-2022 ഞാറാഴ്ച ഷുഹൈബ് അനുസ്മരണം
വീൽ ചെയർ വിതരണവും കണ്ണൂർ ഡിസിസി ഓഫീസിൽ വെച്ച് നടക്കുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടുവത്തെ ഒരു കുടുംബത്തിന് വീട് എടുത്ത് കൊടുക്കുവാനും വീടിന്റെ തറ കല്ലിടൽ നടത്തുവാനും തീരുമാനിച്ചതയും യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ് അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: