അഫ്സൽ വധശ്രമം: പ്രതികളെ അറസ്റ്റ് ചെയ്യണം: മുസ്ലിം ലീഗ്

മാതമംഗലത്ത് യൂത്ത് ലീഗ് നേതാവ് അഫ്സൽ കുഴിക്കാടനെ വധിക്കാൻ ശ്രമിച്ച പ്രതികളെ അടിയന്തരമായും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികൾ റൂറൽ എസ്.പി.പി.ബി.രാജീവിനെ കണ്ട് നിവേദനം നൽകി.

യാതൊരു രാഷ്ട്രീയ സംഘർഷവുമില്ലാത്ത മേഖലയിൽ മന: പൂർവ്വം നീതി യുക്തമായയ നടപടികൾ പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി, വൈ: പ്രസിഡണ്ട് അഡ്വ.എസ്.മുഹമ്മദ്, സെക്രട്ടരിമാരായ കെ.ടി. സഹദുല്ല, കെ.പി.താഹിർ, പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് പി.വി.അബ്ദുൽ ശുക്കൂർ എന്നിവരാണ് എസ്.പി.യെ കണ്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: