യുജിസി ഫെല്ലോഷിപ്പുകള്‍ വെട്ടിക്കുറച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് ഡോ.വി.ശിവദാസന്‍ എംപി.

ഡെല്‍ഹി: യുജിസി ഫെല്ലോഷിപ്പുകള്‍ വെട്ടിക്കുറച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് ഡോ. വി ശിവദാസന്‍ എംപി. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ യുജിസി ഫെല്ലോഷിപ്പുകളില്‍ വരുത്തിയ കുറവ് വ്യക്തമാക്കുന്ന കണക്ക് മറുപടിയായി വെളിപ്പെടുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പ്രസ്തുത വിഷയം രാജ്യ സഭയുടെ ശൂന്യവേളയില്‍ ഡോ. വി ശിവദാസന്‍ എംപി ഉന്നയിച്ചത്.

യുജിസി എമരിറ്റസ് ഫെലോഷിപ്പുകളുടെ എണ്ണം 2017-18ല്‍ 559 ആയിരുന്നത് 2020-21ല്‍ 14 ആയി കുറഞ്ഞു.
ഡോ. എസ്. രാധാകൃഷ്ണന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ഇന്‍ ഹ്യൂമാനിറ്റീസ് 434ല്‍ നിന്ന് 200 ആയി കുറഞ്ഞു.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ദേശീയ ഫെലോഷിപ്പിന്റെ എണ്ണം ഗണ്യമായി കുറഞ്ഞു. ഫെലോഷിപ്പുകളുടെ എണ്ണം 2016-17ല്‍ 9503 ആയിരുന്നത് 2020-21ല്‍ 3986 ആയി കുറഞ്ഞു.
എസ്‌സി/എസ്ടിക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് 554ല്‍ നിന്ന് 332 ആയി കുറഞ്ഞു.
വനിതകള്‍ക്കുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് 642ല്‍ നിന്ന് 434 ആയി കുറഞ്ഞു.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് 2016-17ല്‍ 4141 ആയിരുന്നത് 2020-21ല്‍ 2348 ആയി കുറഞ്ഞു.

കൊവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ ചെലവ് വര്‍ധിക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കേണ്ട ഫെല്ലോഷിപ്പുകള്‍ കൂടി വെട്ടിക്കുറക്കുന്ന നടപടിയാണ് യൂണിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ ഫെല്ലോഷിപ്പ് വിതരണം വെട്ടിക്കുറച്ച നടപടി ഉടനടി പിന്‍വലിക്കാന്‍ യൂണിയന്‍ സര്‍ക്കാര്‍ തയാറാവണം എന്ന് ഡോ. വി ശിവദാസന്‍ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: