ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്ത് 4.300 കിലോഗ്രാം കഞ്ചാവുമായി പരിയാരം സ്വദേശി അറസ്റ്റിൽ

.പാപ്പിനിശേരി: കാറിൽ കടത്തുകയായിരുന്ന വൻ കഞ്ചാവു ശേഖരവുമായി പരിയാരം സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.ആന്ധ്രയിൽ നിന്ന് കാറിൽ കഞ്ചാവു ശേഖരവുമായി വരികയായിരുന്ന പരിയാരം സ്കൂളിന് സമീപം താമസിക്കുന്ന ചേരൻ വീട്ടിൽ സി.എ.അശ്വിൻരാജിനെ (23) യാണ് എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാറും സംഘവും പിടികൂടിയത്.
എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ രജിരാഗിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 10.30 മണിയോടെ
എരിപുരം ഭാഗത്ത് വെച്ച് ചെറുകുന്ന് നിന്നും രാമപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എൽ. 11. എൻ 1129 മാരുതി കാറിൽ കടത്തുകയായിരുന്ന 4.300 കിലോഗ്രാംഉണക്ക കഞ്ചാവുമായാണ് പ്രതിയെപിടികൂടിയത്. ചോദ്യം ചെയ്യലിൽ ആന്ധ്രയിൽ നിന്നും കണ്ണൂരിലെത്തിച്ച കഞ്ചാവ് ശേഖരം വില്പനക്കാർക്ക് എത്തിച്ചു കൊടുക്കാനായി കൊണ്ടു പോകുകയാണെന്ന് പ്രതി മൊഴി നൽകി. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് തൂണോളി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതേഷ്.സി,രാഹുൽ പി.വി, ശ്രിജിൻ വി വി എന്നിവരും ഉണ്ടായിരുന്നുകാർ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: