ഇന്ന് വൈദ്യുതി മുടങ്ങുംതലശ്ശേരി സൗത്ത് സെക്ഷൻ പരുതിയിൽ മണ്ണയാട്, മൈത്രീ, കളിയാത്തൻപീടിക,  അയോധ്യ, എടത്തിലമ്പലം, കാവുംഭാഗം,  കോട്ടപോയിൽ, നെട്ടൂരത്തെരു എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി ഒമ്പത് ബുധൻ   രാവിലെ ഏഴ് മുതൽ ഉച്ച മൂന്ന് വരെ വൈദ്യുതി മുടങ്ങും.

എച്ച്.ടി ലൈൻ അറ്റകുറ്റപണി നടക്കുന്നതിനാൽ ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കോൾ മൊട്ട, നൈസ് പുട്ട് പൊടി, സ്റ്റെയിൻലെസ് സ്റ്റീൽ, ടിവിആർ റെസിഡൻസി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഫെബ്രുവരി ഒമ്പത് ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിൽ ആലത്തുപറമ്പ, അനന്തൻകടവ്, ഊരത്തൂർ പിഎച്ച്‌സി, പെരുവളത്തുപറമ്പ, മടപ്പുര, കുളിഞ്ഞ, കുട്ടാവ്, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഫാറൂഖ് നഗർ, പെരുവളത്തുപറമ്പ എന്നിവിടങ്ങളിലും പയ്യാവൂർ സെക്ഷനിൽ വല്ലിയാടുമല ട്രാൻസ്ഫോർമറിന് കീഴിലും ശ്രീകണ്ഠപുരം സെക്ഷനിൽ നിടുവാലൂർ, വളക്കൈ എന്നിവിടങ്ങളിലും ചെമ്പേരി സെക്ഷനിൽ കുടിയാന്മല അപ്പർ, കുടിയൻമല ചർച്ച് എന്നിവിടങ്ങളിലും ഫെബ്രുവരി ഒമ്പത് ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: