രഞ്ജി ടീമിൽ ജില്ലയിൽനിന്ന് മൂന്നുപേർ

തലശ്ശേരി: രഞ്ജി ട്രോഫി ക്രിക്കറ്റ് കേരള ടീമിലേക്ക് ജില്ലയിൽ നിന്ന് സൽമാൻ നിസാറും വരുൺ നായനാരും. പരിശീലകനായി തലശ്ശേരിക്കാരനായ ഒ.വി.മസർ മൊയ്തുവും.

17 മുതൽ രാജ്കോട്ടിൽ ആരംഭിക്കുന്ന ടൂർണമെന്റിൽ കേരളം എലൈറ്റ് ഗ്രൂപ്പ് എ യിലാണ്. മേഘാലയ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവയാണ് എതിരാളികൾ. സച്ചിൻ ബേബിയാണ് ക്യാപ്റ്റൻ. 2018-19 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ കേരളം സെമിഫൈനലിൽ പ്രവേശിച്ചപ്പോൾ സൽമാൻ ടീമിലുണ്ടായിരുന്നു. കുറച്ചുവർഷമാ യി ടീമിലെ സ്ഥിരം സാന്നിധ്യമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: