ഓട്ടോയിൽ നിന്ന് വീണ് ചികിത്സയിലുള്ള സ്ത്രീ മരിച്ചു

തലശ്ശേരിയിൽ ഡ്രൈവറുമായുള്ള തർക്കത്തിനിടയിൽ ഓട്ടോയിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സ്ത്രീ മരിച്ചു തലശ്ശേരി ഡൌൺ ടൌൺ മാളിലെ ശൂചീകരണതൊഴിലാളിയായ ഗോപാല പേട്ടയിലെ ശ്രീധരി ( 51)യാണ് മരിച്ചത് .ഓട്ടോ ഡ്രൈവർ ഗോപാലകൃഷ്ണനെപോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 മണിയോടെ സൈദാർപള്ളിക്കടുത്തു വച്ചാണ് ഗോപാലകൃഷ്ണൻ ഓടിച്ച ഓട്ടോയിൽ നിന്നും ശ്രിധരി തെറിച്ചു വീണത്.. പരിചയക്കാരായ ഇവർ തമ്മിലുള്ള പണമിടപാട് തർക്കമാണ് ആക്രമത്തിനും തെറിച്ചു വീഴാനും വഴിവച്ചതത്ര – കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതാണ് കാരണമെന്ന് പോലിസ് സൂചിപ്പിച്ചു.-