ചെറുപുഴ മുതൽ പേരാവൂർ വള്ളിത്തോട് വരെയുള്ള മലയോര ഹൈവേ ഉദ്ഘാടനം നാളെ

കണ്ണൂർ: കിഫ്ബിയിൽ നിന്ന് 237 കോടി രൂപ ചിലവഴിച്ച് പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴയിൽ ആരംഭിച്ച് പേരാവൂർ മണ്ഡലത്തിലെ വള്ളിത്തോട് വരെ 65 കിലോമീറ്റർ ദൂരത്തിൽ നാഷണൽ ഹൈവേയുടെ അതേ നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മലയോര ഹൈവേയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30 ന് ചെറുപുഴയിൽ വച്ച് ബഹു. മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിക്കും.

12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിച്ചത്. 7 മീറ്റർ വീതിയിൽ റോഡ് ബി എം – ബി സി നിലവാരത്തിൽ ടാർ ചെയ്തു. 110 കലുങ്കുകളും 40 കിലോമീറ്റർ നീളത്തിൽ ഓവുചാലും, 20 കി.മീ നീളത്തിൽ ഷോൾഡർ കോൺ ക്രീറ്റ്, റോഡ് സുരക്ഷാ ബോർഡുകളും ഹാൻഡ് റെയിലുകളും നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

മലയോര മേഖലയുടെ മുഖച്ഛായ മാറുന്ന നിലയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തിയായിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിന് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: