സ്ത്രീയെ ഓട്ടോയിൽ നിന്ന് തള്ളിയിട്ട സംഭവം ; ഡ്രൈവർ അറസ്റ്റിൽ

ഡ്രൈവറുമായുള്ള തർക്കത്തിനിടയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് റോഡിൽ വീണ സ്ത്രീ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറെ തലശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു.’ തലശ്ശേരി ഡൌൺ ടൌൺ മാളിലെ ശൂചീകരണ തൊഴിലാളിയായ ഗോപാല പേട്ടയിലെ ശ്രീധരി ( 51)യാണ് തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലുള്ളത് – ശ്രിധരിയെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന മൊഴിയെ തുടർന്ന് ഓട്ടോ ഡ്രൈവർ ഗോപാല പേട്ടയിലെ നാ പാസ് വീട്ടിൽ ഗോപാലകൃഷ്ണ (56)നാണ് അറസ്റ്റിലായത്. ഇയാളെ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി – ഉടൻ കോടതിയിൽ ഹാജരാക്കും – – ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 മണിയോടെ സൈദാർ പള്ളിക്കടുത്തു വച്ചാണ് ഗോപാലകൃഷ്ണൻ ഓടിച്ച ഓട്ടോയിൽ നിന്നും ശ്രിധരി തെറിച്ചു വീണത്.. പരിചയക്കാരായ ഇവർ തമ്മിലുള്ള പണമിടപാട് തർക്കമാണ് ആക്രമത്തിനും തെറിച്ചു വീഴാനും വഴിവച്ചതത്ര – കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതാണ് കാരണമെന്ന് പോലിസ് സൂചിപ്പിച്ചു.- ശ്രീധരി വെൻ്റിലേറ്ററിലാണുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: