കരുണാകരനും സജിതക്കും കാരുണ്യ സ്പർശവുമായി മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ

തളിപ്പറമ്പ്: വീടിന്റെ ഓടു മാറ്റുന്നതിനിടയിൽ കാൽ വഴുതി 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ് രണ്ട് കാലുകളുടെയും എല്ലു പൊട്ടി തൊഴിലെടുക്കാൻ കഴിയാത്ത കുറ്റിക്കോ ലെ കരുണാകരനും ശാരീരിക അവശതകൾ അനുഭവിക്കുന്ന ഭാര്യ പുതിയ പുരയിൽ സജിതക്കും കൈത്താങ്ങായി മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ .
മേൽക്കൂരയില്ലാത്ത പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയ ഒറ്റമുറി വീട്ടിൽ അന്തിയുറങ്ങുന്ന കരുണാകരൻ – സജിത ദമ്പതികൾക്ക് നാഷണൽ സർവ്വീസ് സ്കീമിന്റെ ഉപജീവനം പദ്ധതിയിലൂടെ വളണ്ടിയർമാർ ഒരു കോഴിക്കൂടും അഞ്ച് കോഴിക്കുഞ്ഞുങ്ങളെയും സമ്മാനിച്ചു.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭ കൗൺസിലർ ഇ.കുഞ്ഞിരാമൻ നിർവ്വഹിച്ചു. മൂത്തേടത്ത് ഹയർ സെക്കണ്ടറി പ്രൻസിപ്പാൾ പി.ഗീത , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ, അധ്യാപികമാരായ കെ.പി.രജിത, കെ.സപ്ന, വളണ്ടിയർ ലീഡർ പി.വി.അമൽ രാജ് എന്നിവർ നേതൃത്വം നല്കി. പരിപാടിയിൽ വെച്ച് മൂത്തേടത്ത് എൻഎസ് എസ് യൂണിറ്റ് ദത്തെടുത്ത കുറ്റിക്കോ ലെ പത്ത് നിർദ്ദന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.