ഭർതൃമതി യുവാവിനോടൊപ്പം ഒളിച്ചോടിയതായി പരാതി

പരിയാരം: ഭർതൃമതി യുവാവിനോടൊപ്പം ഒളിച്ചോടിയതായി പരാതി. പാണപ്പുഴ കണ്ണങ്കൈയിലെ 21 കാരിയാണ് ഇന്നലെ പുലർച്ചെ രണ്ടരക്കും രാവിലെ 8.15 നും ഇടയിൽ ഒളിച്ചോടിയത്. പിതാവിൻ്റെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് വിദേശത്താണ്.