സ്പോര്‍ട്സ് കിറ്റ്: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ:ജില്ലയിലെ മികച്ച ക്ലബ്ബുകള്‍ക്ക് നെഹ്റു യുവകേന്ദ്ര നല്കി വരുന്ന സ്പോര്‍ട്സ് കിറ്റിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ക്ലബ്ബുകള്‍ 2020-21 വര്‍ഷം കായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട്, നോട്ടീസ്, മറ്റ് ഫോട്ടോകള്‍ എന്നിവ സഹിതം ഫെബ്രുവരി 20നകം അപേക്ഷിക്കണം. 2016 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ നെഹ്റു യുവകേന്ദ്രയില്‍ നിന്നും സ്പോര്‍ട്സ് കിറ്റ് ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറം, മറ്റു വിവരങ്ങള്‍ എന്നിവയ്ക്ക് നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2700881.