കാർഷിക ഉൽപ്പന്നങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയുടെ ഗുണഫലം കർഷകർക്ക് ലഭ്യമാകുന്നില്ല ; മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീംചേലേരി

കണ്ണൂർ: കാർഷിക ഉൽപ്പന്നങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയുടെ ഗുണഫലം കർഷകർക്ക് ലഭ്യമാകുന്നില്ലെന്നും കർഷകക്ക് ഗുണഫലം ലഭ്യമാക്കും വിധത്തിലുള്ള നിയമങ്ങൾ ഇവിടെ നടപ്പിലാക്കേണ്ടതുണ്ടെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീംചേലേരി
പഞ്ചാബ് സർക്കാർ അവിടുത്തെകർഷകർക്ക് വേണ്ടി കൊണ്ടുവന്ന വിധത്തിലുള്ള നിയമമാണ് കർഷകരെ രക്ഷിക്കാൻ ഇവിടെയും നടപ്പിലാക്കേണ്ടത്. അവിടെ നടപ്പിലാക്കിയ നിയമത്തിൽ ക്രയവിക്രയങ്ങൾക്ക് നിശ്ചിത തുക പ്രഖ്യാപിക്കുകയും അതിൽ കുറഞ്ഞ വിലക്ക് വിൽക്കൽ – വാങ്ങൽ നിരോധിക്കുകയും ചെയ്തു.ഇത് കാർഷിക മേഖലക്ക് പുത്തനുണർവ് നൽകിയിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാവുന്നത്, ഇങ്ങിനെ വന്നാൽ അത് കർഷകർക്ക് ഏറെ ഗുണപ്രദമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മറ്റി കാർഷിക മേഖലയിൽ പുതിയ സംരംഭകർക്കായി സംഘടിപ്പിച്ച പൊലിമ -21 ശില്പശാല ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് കെ.കുഞ്ഞി മാമു അദ്ധ്യക്ഷം വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി.മമ്മു മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.അഹമ്മദ് മാണിയൂർ, എം.പി.എ റഹീം, പി.അബ്ദുറഹിമാൻ, ടി.വി.അസൈനാർ, സി.എച്ച് മുഹമ്മദ് കുട്ടി, പി.കെ.അബ്ദുൽ ഖാദർ മൗലവി, പി.പി.അബ്ദുൽ ഖാദർ ,നസീർ ചാലാട്, പി.പി.മഹമൂദ് പ്രസംഗിച്ചു. ഡോ: കുഞ്ഞാലി, കെ. ജുനൈസ്, കെ.സി. കുഞ്ഞബ്ദുള്ള ഹാജി, ടി.പി.അബ്ദുൽ ഖാദർ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: