ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടൻ രാജീവ് കപൂർ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകൾ പ്രകടപ്പിച്ചതിനെ തുടർന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1983-ൽ പുറത്തിറങ്ങിയ ഏക് ജാൻ ഹേൻ ഹും എന്ന ചിത്രത്തിലൂടെയാണ് രാജീവ് കപൂർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിതാവിന്റെ അവസാന സംവിധാന സംരംഭമായ രാം തേരി ഗംഗ മൈലി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആസ്മാൻ, ലൗ ബോയ്, സബർദസ്ത്, ഹം തോ ചലേ പർദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 1996-ൽ പുറത്തിറങ്ങിയ പ്രേംഗ്രന്ഥ് എന്ന ചിത്രം നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.

ഫാഷൻ ഡിസൈനറും ആർക്കിടെക്ടുമായ ആരതി സബർവാളിനെ 2001-ൽ വിവാഹം ചെയ്തെങ്കിലും 2003-ൽ ഇവർ വേർപിരിഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: