പോലീസിന് നേരെ അക്രമം ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ആലക്കോട് : മദ്യലഹരിയിൽ പാതിരാത്രിയിൽ അയൽവാസികളെ ശല്യം ചെയ്തതിനെ തുടർന്ന്അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും റോഡിൽ തടഞ്ഞു  നിർത്തി കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും വാക്കത്തി കൊണ്ടു പിന്നാലെ ഓടി വധിക്കാൻ ശ്രമിക്കുകയുംചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ . ആലക്കോട് ടൗണിലെ ഓട്ടോ ഡ്രൈവർ കരുവഞ്ചാൽ കല്ലടിയിലെ കിഴക്കേഭാഗത്ത് ഹൗസിൽ കെ.ജെ ബെന്നി ( 49 ) യെയാണ് ആലക്കോട് പോലീസ് അറസ്റ്റു ചെയ്തത് . ഇന്നലെ രാത്രിപന്ത്രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം .ശല്യമായതോടെ അയൽവാസി പോലീസ് കൺട്രോൾറൂം നമ്പറിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആലക്കോട് സ്റ്റേഷനിലെ സീനിയർ സിവിൽപോലീസ് ഓഫീസർ ഷി ജോ , സി പി വിനിൽ എന്നിവരെയാണ് അക്രമിക്കാൻ ശ്രമിച്ചത് . അക്രമത്തിൽ നിന്നുംരക്ഷപ്പെട്ട സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജോയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെഅറസ്റ്റു ചെയത് കോടതിയിൽ ഹാജരാക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: