കോവിഡ്​ ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 1700 രൂപയാക്കി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ ആർ.ടി.പി.സി.ആർ പരിശോധന നിരക്ക്​ വർധിപ്പിച്ചു. പരിശോധന നിരക്ക്​ 1500ൽനിന്ന്​ 1700 രൂപയായാണ്​ കൂട്ടിയത്​. ഹൈകോടതി വിധിയെ തുടർന്നാണ്​ നടപടി.

ജനുവരിയിലായിരുന്നു ആർ.ടി.പി.സി.ആർ പരിശോധന നിരക്ക്​ 1500 രൂപയാക്കിയത്​. ആന്‍റിജൻ പരിശോധന നിരക്ക്​ 300 രൂപ തന്നെയാകും. എക്​സ്​പെർട്ട്​ നാറ്റ്​ ടെസ്റ്റിന്​ 2500 രൂപയും ട്രൂ നാറ്റ്​ പരിശോധനക്ക്​ 1500 രൂപയുമാണ്.

സർക്കാർ നിശ്ചയിച്ച നിരക്കുകൾ പ്രകാരം മാത്രമേ അംഗീകൃത ലബോറട്ടറികൾക്കും ആശുപത്രികൾക്കും കോവിഡ്​ പരിശോധന നടത്താൻ കഴിയൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: