ഇത് ദയനീയ തോൽവി!!തകർന്നടിഞ്ഞ് ടീം ഇന്ത്യ…ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് സൂപ്പർ ജയം

ചെന്നൈയില്‍ ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ 227 റണ്‍സ് വിജയം നേടി ഇംഗ്ലണ്ട്. ആദ്യ സെഷനില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ഇന്ത്യയുടെ നടുവൊടിച്ചപ്പോള്‍ രണ്ടാം സെഷനില്‍ അശ്വിനെയും ഷഹ്ബാസ് നദീമിനെയും വീഴ്ത്തി ജാക്ക് ലീഷ് ഇന്ത്യയുടെ പതനം വേഗത്തിലാക്കുകയായിരുന്നു.

ഇന്ത്യയുടെ ഏക പ്രതീക്ഷയായ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് ബെന്‍ സ്റ്റോക്സ് ആണ് നേടിയത്. 72 റണ്‍സ് നേടിയ കോഹ്‍ലിയും 50 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്ത്നില്പുയര്‍ത്തിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 58.1 ഓവറില്‍ 192 റണ്‍സിന് അവസാനിക്കുകയായിരുന്നു. ജാക്ക് ലീഷ് നാലും ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും വിക്കറ്റാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന വിക്കറ്റ് ജസ്പ്രീത് ബുംറയെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ സ്വന്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: