അഴീക്കോട് ഹെൽത്ത് സെന്റർ 24 മണിക്കൂറും പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് “അരയാക്കണ്ടി പാറ ഫുൾബെഞ്ച് ടീം” നിവേദനം നൽകി

കണ്ണൂർ: അഴീക്കോട് വൻകുളത്തുവയൽ ഹെൽത്ത് സെൻററിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും പ്രസവവാർഡ് എന്നിവ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഴീക്കോട് അരയാക്കണ്ടി പാറ ഫുൾബെഞ്ച് ടീം ആൻഡ് ചാരിറ്റി കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെൽത്ത് സെൻറർ പരിസരവാസികളായ 301 ആളുകളിൽ നിന്നും ഒപ്പുശേഖരണം നടത്തി അഴീക്കോട് മണ്ഡലം എംഎൽഎ കെ എം ഷാജിക്ക് നിവേദനം നൽകി. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഷാ കെഎം ഷാജി എംഎൽഎ കമ്മറ്റി ഭാരവാഹികൾക്ക് ഉറപ്പുനൽകി. ഇതേ നിവേദനം ആരോഗ്യ വകുപ്പ് മന്ത്രിക്കും നൽകുമെന്ന് കമ്മറ്റി സെക്രട്ടറി എംപി സാജിദ് അഴീക്കോട് “കണ്ണൂർ വാർത്തകൾ ഓൺലൈനിനോട്” പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: