കാസർഗോഡ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

കാനത്തൂര്‍: കാസർഗോഡ് കാനത്തൂരില്‍ വീട്ടമ്മയെ വെടിവെച്ച് കൊന്നശേഷം ഭര്‍ത്താവ് കാട്ടില്‍ തൂങ്ങിമരിച്ചു. ഇന്നുച്ചയോടെ കാനത്തൂര്‍ വടക്കേക്കരയിലാണ് നാടിനെ നടുക്കിയെ സംഭവം അരങ്ങേറിയത്.
വടക്കേക്കരയിലെ ബേബി (32) ആണ് വെടിയേറ്റ് മരിച്ചത്. ഭര്‍ത്താവ് വിജയനെ (38) തൊട്ടുപിന്നാലെ തൊട്ടടുത്ത വനത്തിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
വിജയനും ഭാര്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.
അതിനിടെയാണ് വെടിവെച്ചത്. വിവമറിഞ്ഞെത്തിയ പൊലീസ് വാഹനത്തില്‍ ബേബിയെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. വിജയന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു.
ഭാര്യയെ വിജയന് സംശയമായിരുന്നുവെന്നും നിരന്തരം വഴക്ക് കൂടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: