ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്​റ്റിൽ


ക​ണ്ണൂ​ർ: താ​ൽ​ക്കാ​ലി​ക​മാ​യി ദ​ത്തെ​ടു​ത്ത ശേ​ഷം കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ വ​യോ​ധി​ക​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. ക​ണ്ടം​കു​ന്ന് സ്വ​ദേ​ശി ച​മ്മ​നാ​പ്പ​റ​മ്പി​ൽ സി.​ജി. ശ​ശി​കു​മാ​റി​നെ​യാ​ണ്​ (60) പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റ് ചെ​യ്​​ത​ത്.

2017ലാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. 14 വ​യ​സ്സ്​​ പ്രാ​യ​മാ​യി​രി​ക്കെ​യാ​ണ് കു​ട്ടി​യെ ഇ​യാ​ൾ ദ​ത്തെ​ടു​ത്ത​ത്. 18 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യ​തി​ന്​ ശേ​ഷം അ​നാ​ഥാ​ല​യ​ത്തി​ലേ​ക്ക്​ തി​രി​ച്ചു​പോ​യ പെ​ൺ​കു​ട്ടി​യെ വീ​ണ്ടും ദ​ത്തെ​ടു​ക്കാ​ൻ ഇ​യാ​ൾ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം കൗ​ൺ​സ​ലി​ങ്ങി​നി​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ സ​ഹോ​ദ​രി​യാ​ണ് വി​വ​രം പു​റ​ത്തു​പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സി​നെ അ​റി​യി​ച്ചു.

ര​ണ്ടു ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം ശ​ശി​കു​മാ​റി​നെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ശ​നി​യാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: