നാൽപ്പത്തിനാലാമത് കണ്ണൂർ-ജില്ലാ ശരീര സൗന്ദര്യ മത്സരം മിസ്റ്റർ കണ്ണൂർ 2019-20 ജനുവരി 10ന് തളിപ്പറമ്പിൽ

കണ്ണൂർ: കണ്ണൂർ ജില്ലാ ബോഡി ബിൽഡിങ്ങ് അസോസിയേഷന്റെയും തളിപ്പറമ്പ് ഫോർ യു ജിംനേഷ്യത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 44ാമത് കണ്ണൂർ ജില്ലാ ശരീര സൗന്ദര്യ മത്സരം മിസ്റ്റർ കണ്ണൂർ 2019-20 ജനുവരി 10ന് വെള്ളിയാഴ്ച തളിപ്പറമ്പ് ചിറവക്ക് മെട്ടമ്മൽ മാൾ ഹോട്ടൽ ഹൊറിസോൺ ഇന്റർനാഷണൽ ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യമുള്ള യുവത്വം നാടിന്റെ സമ്പത്ത് എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചാണ് മത്സരം നടത്തുന്നത്. മദ്യത്തിനും മയക്ക് മരുന്നിന്നും അടിപ്പെട്ട് പോകുന്ന നമ്മുടെ യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി ശരിയായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും ആരോഗ്യമുള്ള പൗരന്മാരാക്കി വളർത്തിയെടുക്കുന്നതിൽ ജിംനേഷ്യങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. അതു പോലെ തന്നെ നമ്മുടെ സമൂഹത്തെ കാർന്ന് തിന്നുന്ന ജീവിത ശൈലി രോഗങ്ങളെ ഒരു പരിധി വരെ ചെറുക്കുന്നതിലും വ്യായാമത്തിനും ഭക്ഷണക്രമത്തിനും ഉള്ള പങ്ക് എടുത്ത് പറയേണ്ടതാണ്.വ്യായമത്തിന്റെ പ്രസക്തി ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ ഇത്തരം മത്സരങ്ങൾക്ക് വലിയ പങ്കാണ് ഉള്ളത്.
കണ്ണർ ജില്ലയിലെ അഫിലിയേറ്റ് ചെയ്ത 200 ഓളം ജിംനേഷ്യങ്ങളിൽ നിന്നായി സംസ്ഥാന ദേശീയ ചാമ്പ്യന്മാർ ഉൾപ്പെടെയുള്ള 500 ഓളം ബോഡി ബിൽഡർമാർ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. സബ് ജൂനിയർ ,ജൂനിയർ , സീനിയർ, മാസ്റ്റേർസ്: ഫിസിക്കലി ചാലഞ്ച്ഡ് ,മോഡൽ ഫിസിക്ക് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയത്തിന്റെയും പൂർണ അംഗീകാരമുള്ള ബോഡി ബിൽഡിങ്ങ് രംഗത്തെ ഏക സംഘടനയുടെ കീഴില്ലാണ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാന മത്സരത്തിലേക്കുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കും –
മത്സരം വെള്ളിയാഴ്ച വൈകന്നേരം കൃത്യം 4 മണിക്ക് തന്നെ ആരംഭിക്കും ഔപചാരികമായ ഉദ്ഘാടനം വൈകുന്നേരം 5 മണിക്ക് തളിപ്പറമ്പ് MLA ശ്രീ.ജയിംസ് മാത്യു നിർവ്വഹിക്കും. നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമൂദ് തളിപ്പറമ്പ് തഹസീൽദാർ ശ്രീ.സി.വി.പ്രകാശൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ.പവിത്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.സുബൈർ ,കല്ലിങ്കിൽ പദ്മനാഭൻ ,എ പി. ഗംഗാധരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും’ തളിപ്പറമ്പ് DySP ശ്രീ.ടി.കെ.രത്നകുമാർ സമ്മാനദാനം നിർവ്വഹിക്കും’ .
18 വർഷത്തിന് ശേഷം തളിപ്പറസിൽ വന്നെത്തിയ ഈ മെഗാ ബോഡി ബിൽഡിങ്ങ് ഷോ ആസ്വദിക്കുന്നതിനായി ജനങ്ങൾക്ക് ചിറവക്ക് മൊട്ടമ്മൽ മാൾ ഗ്രൗണ്ടിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. എൽ.ഇ ഡി വാളും സന്നാഹത്തോടെയുള്ള ഡിജിറ്റൽ സൗണ്ട് ലൈറ്റ് സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി രക്ഷാധികാരി ശ്രീ.മൊട്ടമ്മൽ രാജൻ ചെയർമാൻ സിദ്ദീഖ്. പി.പി , അസോസിയേഷൻ പ്രസിഡണ്ട് കെ.വി.ഷാജു ,സെക്രട്ടരി. കെ .മഹേഷ് ബാബു , ട്രഷറർ കെ.പി.അബ്ദുൾ നാസർ ,ജനറൽ കൺവീനർ സൂപ്പർ ഇബ്രാഹിം , കൺവീനർമാരായ കെ.ടി. ബഷീർ പ്രദീഷ് എന്നിവർ പങ്കെടുത്തു.

.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: