നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ശിക്ഷയ്ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി

നിര്‍ഭയ കൂട്ടബലാത്സംഗ, കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലുപേരില്‍ ഒരാള്‍ വധശിക്ഷയ്ക്കെതിരായ അവസാന നിയമപരമായ മാര്‍ഗ്ഗം പ്രയോഗിച്ച് സുപ്രീം കോടതിയില്‍ പ്രധിരോധ അപേക്ഷ നല്കി. നാല് ബലാത്സംഗക്കാരെ ജനുവരി 22- ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റുമെന്ന് ഡല്‍ഹി കോടതി പ്രഖ്യാപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് വിനയ് ശര്‍മ ഉന്നത കോടതിയെ സമീപിച്ചത്.മുകേഷ് സിംഗ് (32), പവന് ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിംഗ് (31) എന്നിവരുടെ വധശിക്ഷ തിഹാര്‍ ജയിലില്‍ നടപ്പിലാക്കും. ഒരു മാസം മുമ്ബ് അധികൃതര്‍ തയ്യാറെടുപ്പ് ആരംഭിച്ചതായി കോടതി അറിയിച്ചു.