കോഴിക്കോട് വിദ്യാർത്ഥികൾക്ക് എച്ച്1എൻ1

കാരശ്ശേരി ആനയാകുംന്ന് വിഎംഎം ഹയർസെക്കന്ററി സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. നാല് ദിവസത്തിനുള്ളിൽ സ്കൂളിലെ 10 വിദ്യാർത്ഥികൾക്കും 13 അധ്യാപർക്കും പനി പടർന്നു പിടിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഏഴ് വിദ്യാർത്ഥികളിൽ എച്ച്1എൻ1 സ്ഥിരീകരിച്ചത്. മണിപ്പാലിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.പനി ബാധിച്ച എല്ലാവർക്കും ഒരേ ലക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ചുമ, തൊണ്ട വേദന, കടുത്ത പനി എന്നിവയായിരുന്നു ലക്ഷണങ്ങൾ. പനിബാധിച്ചവർക്ക് അസുഖം തീർത്ത് മാറാതെ വന്നതോടെയും കൂടുതൽ പേരിലേക്ക് പനി പടർന്നതോടെയുമാണ് സംശയത്തിന് ഇട നൽകിയത്.ഹൈ സ്കൂൾ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് പനി ബാധിച്ചത്. പത്താം ക്ലാസിലെ വിദ്യാർത്ഥികളാണ് പനി ബാധിച്ചവരിൽ ഭൂരിപക്ഷവും. പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പനി ബാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഒരേ സ്ഥലത്തു നിന്നുള്ളവർക്കല്ല പനി ബാധിച്ചിരിക്കുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.നിലവിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. വിദ്യാർത്ഥികളിലും അധ്യാപകരിലും പനി പടരുന്ന സാഹചര്യത്തിൽ വ്യാഴം, വെള്ളി ദിനങ്ങളിൽ സ്കൂളിന് അവധി നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: