നിക്ഷേപകന് കാലാവധി കഴിഞ്ഞിട്ടും നിക്ഷേപതുക തിരിച്ചുനൽകാത്ത സഹകരണ സ്ഥാപനത്തിനെതിരെ കേസ്

ചെറുപുഴ. കാലാവധി കഴിഞ്ഞട്ടും നിക്ഷേപതുക തിരിച്ചുനൽകാത്ത സഹകരണ ധനകാര്യ സ്ഥാപനത്തിനെതിരെ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. പുളിങ്ങോം കടുമേനി പട്ടയങ്ങാനത്തെ വി.ജെ.ജോസഫിന്റെ പരാതിയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശ പ്രകാരം കാക്കയംഞ്ചാൽ ലേബർ വെൽ ഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്, സെക്രട്ടറി ഭരണ സമിതി അംഗങ്ങൾ എന്നിവരെ പ്രതിചേർത്ത് ചെറുപുഴ പോലീസ് കേസെടുത്തത്.സൊസൈറ്റിയിൽ പരാതിക്കാൻ ഒമ്പത് ലക്ഷത്തി അറുപതിനായിരം രൂപ നിക്ഷേപിച്ചിരുന്നുവെന്നും നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും തുക അധികൃതർതിരിച്ചു തരാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: