ചിത്രസഞ്ചാരത്തിന് തുടക്കമായി.

കണ്ണൂർ: ചരിത്രപ്രധാനമായതും
പ്രകൃതിരമണീയമായതുമായ സ്ഥലങ്ങൾ ക്യാൻവാസിൽ പകർത്തിക്കൊണ്ടുള്ള ചിത്രസഞ്ചാരം പരിപാടിക്ക് തുടക്കമായി. കൂത്തുപറമ്പ് മലയാള കലാനിലയത്തിൽ നിന്നുമാണ് ചിത്രസഞ്ചാരത്തിന് തുടക്കം കുറിച്ചത്. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് ഹാരിസ് ഭായുടെ കയ്യിൽ നിന്നും മലയാള കലാനിലയം പ്രിൻസിപ്പാൾ കൃഷ്ണൻ മാഷ് കണ്ണവത്തെ പെരുവയുടെ പ്രകൃതി സൗന്ദര്യം ഷൈജു കെ മാലൂർ ക്യാൻവാസിൽ തൽസമയം വരച്ചെടുത്ത പെയിൻ്റിംഗ് സ്വന്തമാക്കിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കോവിഡ് കാലത്തിന് മുമ്പ് കേരളത്തിനകത്തും പുറത്തുമായ് ഒരുപാട് സ്ഥലങ്ങൾ ഇതിനോടകം തന്നെ ക്യാൻവാസിൽ പകർത്തിയിരുന്നു. തിരുവനന്തപുരത്തും കോഴിക്കോടുമായി ഇന്ത്യയിലെ പ്രശസ്ത ചിത്രകാരൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് പ്രദർശനവും സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ വിനോദ് നരോത്ത് സ്വാഗതവും കലാമണ്ഡലം മഹേന്ദ്രൻ അദ്ധ്യക്ഷതയും വഹിച്ചു. പ്രശസ്ത സംഗീതജ്ഞൻ റോഷൻ ഹാരിസ്, അർജുൻ ടി പ്രദീപ്, ചിത്രകാരൻ പവിത്രൻ, അതുൽ, രൂപേഷ് ചിത്രകല എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: