ഒ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ചു; 72.09 ശ​ത​മാ​നം പോ​ളിം​ഗ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തെ അ​ഞ്ച് ജി​ല്ല​ക​ളി​ലാ​യി ന​ട​ന്ന ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 72.09 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

പ​തി​വ് പോ​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പോ​ളിം​ഗ് കു​റ​ഞ്ഞു നി​ന്ന​പ്പോ​ൾ കൊ​ല്ലം,പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ മി​ക​ച്ച പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം – 69.14, കൊ​ല്ലം- 72.85, പ​ത്ത​നം​തി​ട്ട – 69.36, ആ​ല​പ്പു​ഴ -76.49, ഇ​ടു​ക്കി – 74.03 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​നം.

അ​ഞ്ച് ജി​ല്ല​ക​ളി​ലും പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് ജ​നം ഒ​ഴു​കി​യെ​ത്തു​ന്ന​താ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. പ​ല ബൂ​ത്തു​ക​ളി​ലും വ​ലി​യ തി​ര​ക്കു അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം ലം​ഘി​ക്ക​പ്പെ​ട്ടു. പ​ല​യി​ട​ത്തും വോ​ട്ട​ർ​മാ​ർ സാ​മൂ​ഹി​ക അ​ക​ല​മ​ട​ക്കം പാ​ലി​ക്കാ​തെ തി​ര​ക്ക് കൂ​ട്ടി​യ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും കാ​ഴ്ച​ക്കാ​രാ​യി.

വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ച​പ്പോ​ൾ കാ​ര്യ​മാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. കൊ​ല്ല​ത്ത് വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യ​പ്പോ​ൾ സി​പി​എം ചി​ഹ്നം പ​തി​ച്ച മാ​സ്ക്കു​മാ​യെ​ത്തി​യ പ്രി​സൈ​ഡിം​ഗ് ഓ​ഫി​സ​റെ മാ​റ്റി. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ൽ സി​പി​എം-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ നേ​രി​യ സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: