സീറ്റ് ഒഴിവ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി നടത്തുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 21 ന് വൈകിട്ട് അഞ്ച് മണിക്കകം അസ്സല്‍ സര്‍ട്ടിഫിറ്റുകള്‍ സഹിതം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തോട്ടട ഓഫീസില്‍ നേരിട്ട് ഹാജരാകണം.
ഫാഷന്‍ ടെക്‌നോളജി, അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി, പ്രൊഡക്ഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ക്ലോത്തിംഗ് മാത്തമാറ്റിക്‌സ് തുടങ്ങിയവയാണ് പ്രധാന വിഷയങ്ങള്‍.  കൂടാതെ വണ്ടര്‍ വീവേഴ്‌സ്, ലാക്ട്ര, റീച്ച് എന്നിവയില്‍ വിദഗ്ധ പരിശീലനവും നല്‍കുന്നു.  ഒരു വര്‍ഷത്തെ കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത എസ് എസ് എല്‍ സിയാണ്.  പ്രായപരിധി ബാധകമല്ല. കൂടുതല്‍ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി, പി ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7 ല്‍ ലഭിക്കും.  ഫോണ്‍: 0497 2835390.  വെബ്‌സൈറ്റ്: www.iihtkannur.ac.in,  ഇ മെയില്‍: info@iihtkannur.ac.in.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: